നമസ്കാരത്തിന് പോകുമ്പോൾ അപകടം കണ്ടാൽ എന്താണ് ചെയ്യേണ്ടത്?

നമസ്‌കാരത്തിനായി മസ്ജിദിലേക്ക് പോകുന്ന വഴിയിൽ നാം ഒരു അപകടം കാണുന്നു എന്ന് വിചാരിക്കുക ( ബന്ധുവോ അന്യനോ ആകാം ). അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി പോയാൽ നമസ്കാരം കളാഹ് ആകും. ഇങ്ങനെയുള്ള അവസ്ഥകളിൽ എന്താണ് ചെയ്യേണ്ടത്?

പ്രായപൂർത്തി ആകാത്ത കുട്ടികളുടെ ജമാഅത്ത്

പ്രായപൂർത്തി ആകാത്ത കുട്ടിക്ക് ഇമാം ആയി പ്രായപൂർത്തി ആകാത്ത കുട്ടി നിൽക്കാമോ?

സാധിക്കും. കാരണം രണ്ടു പേർക്കും നമസ്കാരം ഫർദ് അല്ല.

പ്രായപൂർത്തി ആകാത്ത ഹാഫിള് കുട്ടിയെ ഇമാം ആക്കാമോ?

പ്രായപൂർത്തി ആകാത്ത ഹാഫിള് കുട്ടിയെ ഇമാം ആക്കാമോ? അങ്ങനെ നമസ്‌കരിക്കാമോ?

അങ്ങനെ നമസ്കരിക്കാൻ പറ്റില്ല. കാരണം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നമസ്കാരം ഫർദ് ഇല്ല .

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇമാം ആക്കാമോ?

പ്രായപൂർത്തി ആകാത്ത കുട്ടിയെ ഇമാം ആക്കി പ്രായപൂർത്തി ആയ ആൾക്ക് കുട്ടിയുടെ പിന്നിൽ നമസ്‌കരിക്കാമോ?

അങ്ങനെ നമസ്കരിക്കാൻ പറ്റില്ല. കാരണം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നമസ്കാരം ഫർദ് ഇല്ല .

ഒറ്റക്ക് നമസ്കരിക്കുമ്പോൾ ഉറക്കെ ഓതാൻ അനുവാദം ഉണ്ടോ?

ഒറ്റക്ക് നമസ്കരിക്കുമ്പോൾ ഉറക്കെ ഓതാൻ അനുവാദം ഉണ്ടോ?

ഒറ്റക്ക് നമസ്കരിക്കുമ്പോൾ ഉറക്കെ ഓതാവുന്നതാണ്.
രാത്രി നമസ്കാരങ്ങൾ ഉറക്കെ തന്നെയാണ് ഓതേണ്ടത്.
പക്ഷേ, പള്ളിയിൽ ഓതുന്ന അത്രയും ഉറക്കെ ഓതരുത്